കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മിഷൻ പുറപ്പെടുവിച്ചു. അംഗീകൃത ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. വൺ ടൈം രെജിസ്ട്രേഷൻ വഴി അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം
OVERVIEW
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ഫാക്കൽറ്റിയിൽ ബിരുദം അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത
പ്രായ പരിധി:
18-36, ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2000-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക സമുദായം എന്നിവർക്ക് നിയമാനുസൃതമായ ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.
ശബളം
₹39,300-83,000/- രൂപയിലായിരിക്കും പ്രതി മാസം ശമ്പളം ലഭിക്കുക.
നിയമന രീതി
നേരിട്ടുള്ള നിയമനം വഴി ആയിരിക്കും തസ്തികയിലേക്ക് തിരഞ്ഞെടുക്കുക.
അപേക്ഷിക്കേണ്ട രീതി:
▪️ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
▪️ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും Password വും ഉപയോഗിച്ച് login ചെയ്യുക ശേഷം സ്വന്തം Profile-ലൂടെ അപേക്ഷിക്കേണ്ടത്
▪️ പ്രസ്തുത തസ്തികയോടൊപ്പം Category No:486/2022കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം Click ചെയ്യേണ്ടതാണ്.
അവസാനതീയതി : ജനുവരി 04
Comments
Post a Comment